Municipal & corporation Sanitation worker's Charitable Trust

നഗരസഭയുടെ മാലിന്യം ചുമക്കുന്ന കണ്ടിജന്‍സി തൊഴിലാളികളുടെ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ അനാഥാലയം നിര്‍മ്മിക്കുകയാണ്. നിര്‍മ്മാണ ഫണ്ടിലേക്ക് എളിയ സംഭാവന തന്ന് സഹായിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

ദാനം ആപത്തില്‍ നിന്നു രക്ഷിക്കുകയും ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിക്കുകയും ചെയ്യും.

QR CODE വഴിയോ, ട്രസ്റ്റിന്‍റെ ബാങ്ക് അക്കൗണ്ട് വഴിയോ സംഭാവന നല്‍കാവുന്നതാണ്.

സര്‍,

2013 മുതല്‍ നഗരസഭയുടെ മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികള്‍ പിരിഞ്ഞ് പോകുമ്പോള്‍ മരണം വരെ പെന്‍ഷന്‍ ഇല്ല. പിരിഞ്ഞ് പോകാന്‍ നേരം വയസ്സായി മിക്ക തൊഴിലാളികളും രോഗികളായിരിക്കും. ഈ ദയനീയ അവസ്ഥയ്ക്ക് പരിഹാരമായി നഗരസഭയിലെ കണ്ടിജന്‍റ് തൊഴിലാളികള്‍ ചേര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് ഒരു അനാഥാലയം. ജനങ്ങളുടെ സഹായത്താല്‍ പണിയുകയാണ്. ഇത് കൂടാതെ വഴിയോരം വീടാക്കിയവര്‍ക്ക് ഒരുനേരം ഭക്ഷണവും സുഖമില്ലാത്തവര്‍ക്ക് ചികിത്സാ സഹായവും കിഡ്നി രോഗികള്‍ക്കുളള ചികിത്സാ സഹായവും സുമനസ്സുളളവരുടെ സഹായത്താല്‍ കൊടുത്തുവരുന്നു. അനാഥാലയ നിര്‍മ്മാണ ഫണ്ടിലേക്ക് സുമനസ്സളളവര്‍ ചെറിയ സംഭാവനയെങ്കിലും തരാന്‍ തോന്നിയാല്‍ അത് ദൈവത്തിന്‍റ കരുണയുളളവരാല്‍ അനാഥാലയം പൂര്‍ത്തീകരിക്കും എന്ന് വിശ്വസിക്കുന്നു.

ചില മനുഷ്യര്‍ ജീവിക്കാനുളള അവരസങ്ങള്‍ പാഴാക്കുകയാണ്. റഷ്യയും ഉക്രൈനും മാസങ്ങളോളമായി യുദ്ധം നടത്തുകയാണ്. ഒരുപാട് ജീവനുകളാണ് പൊഴിയുന്നത്. അവിടെ മനുഷ്യരാശി ഉണ്ടാകുമോ എന്ന് പറയാന്‍ പറ്റില്ല. എത്ര വലിയ വീട് വെച്ചാലും വിലകൂടിയ വാഹനങ്ങള്‍ സ്വന്തമായിരുന്നാലും എത്ര വലിയ ബാങ്ക് ബാലന്‍സ് ഉണ്ടായിരുന്നാലും ജീവന്‍ പോയാല്‍ എല്ലാം ശൂന്യം. പരസ്പര സഹായം എന്നും തുണയുണ്ടാകും. നമ്മുടെ ഇന്ത്യ സ്വര്‍ഗ്ഗ രാജ്യമാണ്. സമാധാനമായി ജീവിക്കാം. ഇവിടെയുളളവരെല്ലാം ദാനശീലരും ശുദ്ധ മനസിദ്ധിയുളളവരും, എളിമയോടെ ജീവിക്കുന്നവരും, പരസ്പരം സഹായിക്കുകയും സ്നേഹം പകുത്ത് നല്‍കുന്നവരു മാണ്. അതുകൊണ്ട് മാത്രമാണ് ഒരു അനാഥാലയം പണിയാന്‍ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിക്കാന്‍ ജനങ്ങളുടെ ഇടയിലേക്ക് ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ ഇറങ്ങി വന്നിരിക്കുന്നത്. സ്നേഹസമ്പന്നരായവര്‍ കൈവിടില്ല എന്ന് പൂര്‍ണ്ണ വിശ്വാസം ഉണ്ട്. സുമനസ്സുളളവര്‍ മനസ്സ് അറിഞ്ഞ് നല്‍കുന്ന സംഭാവന ദൈവത്തിന്‍റെ അനുഗ്രഹമായി ഞങ്ങള്‍ കരുതുന്നു. ദാനധര്‍മ്മം ഈ നാടിനെ രക്ഷിക്കും.

പാവപ്പെട്ടവരും വയസ്സായവരും ആരും ഇല്ലാത്തവര്‍ക്കും ആര്‍ക്കും വേണ്ടത്തവര്‍ക്കും താമസിക്കാന്‍ ഒരു ആശ്രയമാണ് അനാഥാലയം. ഈ സ്ഥാപനം ആരുടെയും സ്വന്തമല്ല. സര്‍ക്കാരില്‍ നിയുക്തമാണ്. ഇത് തുടങ്ങുവാന്‍ എല്ലാവരുടെയും സഹായം അഭ്യര്‍ത്ഥിക്കുന്നു.

എന്ന്

ട്രസ്റ്റ് പ്രസിഡന്‍റ്

രാജു മാന്നുളളിപ്പാടം

What We Do

Our Charity