കേരള മുനിസിപ്പല്‍ & കോര്‍പ്പറേഷന്‍ സാനിറ്റേഷന്‍ വര്‍ക്കേഴ്സ് ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിവയ്ക്കുന്നതിന്‍റെ ഉദ്ദേശ്യങ്ങള്‍
1) ട്രസ്റ്റിലെ അംഗങ്ങള്‍ക്ക് അപകടങ്ങളിലോ മറ്റ് ഗുരുതരമായ രോഗാവസ്ഥയിലോ ആകുന്ന നിലയ്ക്ക് ഉടനടി സഹകരണവും, സഹായവും ലഭ്യമാക്കുക.
2) അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി സഹായിക്കുകയും വിദ്യാഭ്യാസം പൂര്‍ത്തിയായ മക്കള്‍ക്ക് ജോലി കണ്ടെത്താന്‍ ശ്രമിക്കുക.
3) ട്രസ്റ്റിലെ അംഗ കുടുംബങ്ങളില്‍ മരണം സംഭവിച്ചാല്‍ കൂട്ടായ സഹകരണവും സഹായവും എത്തിക്കുകയും ആശ്വാസിപ്പിക്കുകയും ചെയ്യുക.
4) മദ്യപാനിയായ അംഗങ്ങളെ വിദഗ്ധ ഡോക്ടര്‍മാരെക്കൊണ്ട് പരിശോധിപ്പിക്കുകയും കൗണ്‍സിലിങ്ങ് നടത്തുകയും ചെയ്യുന്നതോടൊപ്പം മദ്യപാനം കുറയുകയും രോഗമുക്തി നേടുകയും ചെയ്യും.
5) ജോലിയിലുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും ശാരീരിക പ്രശ്നങ്ങളും കൊണ്ട് മനസു വേദനിച്ചു തകര്‍ന്നുപോകുന്ന വിവിധയിനം തകരാറുകളെയും ഭീഷണികളും നമ്മുടെയിടയില്‍ ഉണ്ടാകാറുണ്ട് അത് കൂട്ടായ്മയില്‍കൂടി പരിഹരിക്കും.
6) നമ്മള്‍ വിദ്യാഭ്യാസം കുറവുളളവരാണ് എങ്കിലും നഗരവും നാടും ശുദ്ധീകരിച്ച് സംരക്ഷിക്കുന്നവരാണ് എന്ന് നമുക്ക് അഭിമാനിക്കാം. പൊതു ജനങ്ങളുടെയിടയില്‍ ജോലി ചെയ്യുമ്പോള്‍ തെറ്റുകളും കുറ്റങ്ങളും ഉണ്ടാകാം എങ്കിലും സഹകരിച്ചു മുന്നോട്ട് പോകുക. പറ്റാത്ത കാര്യങ്ങള്‍ മേലധികാരിയെ അറിയിക്കുക. അല്ലെങ്കില്‍ ട്രസ്റ്റിനെ അറിയിക്കുക. പരിഹാരം കണ്ടെത്തും. അംഗങ്ങളുടെയും അവരുടെ കുടുംബ ങ്ങളുടെയും കുട്ടികളുടെയും കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും അവസരങ്ങളും വേദികളും ഒരിക്കി കൊടുക്കുകയും ചെയ്യും.
7) സാംസ്കാരികവും പൈതൃകവും കാര്‍ഷികവുമായ കാര്യങ്ങളെ പ്രോത്സാഹി പ്പിക്കുകയും വര്‍ഷത്തില്‍ ഒരിക്കല്‍ കൃഷിക്കുളള വിത്തുകള്‍ നല്‍കുകയും സഹായി ക്കുകയും ചെയ്യും.
8) ട്രസ്റ്റിന്‍റെ പൊതുതാല്പര്യങ്ങള്‍ ഉദ്ദേശ്യങ്ങള്‍ മുതലായവ സംരക്ഷിക്കുന്നതിനുവേണ്ടി വിവിധ തലങ്ങളിലുളള എല്ലാ അസോസിയേഷുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും പ്രതിനിധീകരിക്കുകയും സംഭാവനയും സഹായങ്ങളും സ്വീകരിക്കുക ചെയ്യും. ട്രസ്റ്റിന്‍റെ ഉദ്ദേശ്യങ്ങളുടെ ലക്ഷ്യപ്രാപ്തിക്കുവേണ്ടി സര്‍ക്കാര്‍ സ്ഥാപനത്തിലും കൊച്ചിന്‍ കോര്‍പ്പറേഷന്‍ വില്ലേജ് ഓഫീസ് മുതലായ അധികാരസ്ഥാപനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുകയും ഈ അധികാരസ്ഥാപനത്തിലെ വര്‍ക്കുകളും കോട്രാക്റ്റ് വഴിയും ടെണ്ടര്‍ എടുത്തു ക്വട്ടേഷന്‍ കൊടുത്തും, വര്‍ക്കുകള്‍ പിടിച്ച് ചെയ്യിപ്പിച്ച് ട്രസ്റ്റിന് മൂലധനം കണ്ടെത്തുകയും ചെയ്യും.
9) ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ഉദ്ദേശങ്ങളുടെ സാഫല്യത്തിനുവേണ്ടി എല്ലാ അംഗങ്ങളുടെയും സഹായവും സഹകരണവും ഉണ്ടാകണം എന്ന് ബോധിപ്പിക്കുന്നു.
എന്ന്
ട്രസ്റ്റ് പ്രസിഡന്‍റ്
രാജു മാന്നുളളിപ്പാടം